ദക്ഷിണ കന്നഡയിൽ സംഘർഷം ഉണ്ടാക്കുന്നത് കേരളത്തിൽ നിന്നുള്ള തീവ്രവാദികൾ : നളിൻ കുമാർ കട്ടിൽ എംപി

കാർത്തിക് രാജിന്റെ കൊലയാളികളെ 10 ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ദക്ഷിണ കന്നഡ ജില്ല കത്തുമെന്നു ബി.ജെ.പി എംപി

-നിമ്മി-

മംഗളുരു : ദക്ഷിണ കന്നഡ ജില്ലയിൽ (മംഗളുരു )  സംഘർഷം ഉണ്ടാക്കുന്നതു കേരളത്തിൽ നിന്നും അതിർത്തി കടന്നെത്തുന്ന തീവ്രാവാദികളാണെന്നു ദക്ഷിണ കന്നഡ ബി.ജെ.പി എംപി നളിൻ കുമാർ കട്ടിൽ. ഒക്ടോബർ 22നു കൊല്ലപെട്ട സംഘപരിവാർ പ്രവർത്തകൻ കാർത്തിക് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹിതരരക്ഷണ വേദികെ അംഗങ്ങൾ കൊണാജെ പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മൗനജാഥയെ തുടർന്നു സ്‌റ്റേഷൻ പരിസരത്തു നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. കാർത്തിക് രാജിന്റെ കൊലയാളികളെ 10 ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ദക്ഷിണ കന്നഡ ജില്ല കത്തുമെന്നു എംപി പറഞ്ഞു .

കാർത്തിക് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിനു 10 ദിവസം കുടി സമയം നൽകും അതിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ഒരു നിമിഷം പോലും വൈകാതെ ജില്ല കത്തിക്കാൻ തങ്ങൾക്കു ശേഷിയുണ്ട് . ഉള്ളാൾ – കൊണാജെ മേഖലയിൽ സംഘർഷത്തിന് ഉത്തരവാദികൾ ഇവിടുത്തെ ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല, കേരളത്തിൽ നിന്നും അതിർത്തി കടന്നെത്തുന്ന തീവ്രാവാദികളാണ്. കർണാടക ഭക്ഷ്യ വകുപ്പ്‌ മന്ത്രി യു റ്റി ഖാദറിനും അനുയായികളായ കോൺഗ്രീസുകാർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് .ഇതു കാണാതെ കണ്ണടച്ചിരുന്നാൽ കേരളത്തിൽ നിന്നുള്ള തീവ്രാവാദികൾ ജില്ലയെ കത്തിച്ചു ചാമ്പലാക്കും എന്ന് അദ്ദേഹം പറഞ്ഞു.