ബി.ജെ.പി പൊതുയോഗത്തിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് പരാതി

കോഴിക്കോട് വടകര ചെറിയ കൈവേലിയിൽ ബി.ജെ.പി പൊതു യോഗത്തിന് നേരെ സി.പി.എം പ്രവർത്തകരുടെ ബോംബേറുണ്ടായതായി ആരോപണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വി.പി ശ്രീപത്‌മനാഭൻ മേഖലാ വക്താക്കളായ വി.വി രാജൻ എൻ.പി രാജൻ എന്നിവർ പങ്കെടുത്ത പൊതുയോഗത്തിലാണ് ബോംബേറുണ്ടായത്.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വി.വി.രാജൻ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റേജിനു നേരെ ബോബ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറെപ്പേർ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ബോംബ് സമീപത്തെ മരത്തിൽ തട്ടി സ്റ്റേജിനു സമീപത്ത് വീണ് പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായിയെന്നും ബി.ജെ.പി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആരോപിച്ചു.