സുരേന്ദ്രന്‍ രണ്ടിടത്ത്, കുമ്മനം നേമത്ത്, സുരേഷ് ഗോപി തൃശൂരില്‍; ബിജെപി പട്ടിക

    ന്യൂഡല്‍ഹി ന്മ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന്‍ ജനവിധി തേടുന്നത്. മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാടും കുമ്മനം രാജേശേഖരന്‍ നേമത്തും മത്സരിക്കും.

    സുരേഷ് ഗോപി തൃശൂര്‍, പി.കെ.കൃഷ്ണദാസ് കാട്ടാക്കട, സി.കെ.പത്മനാഭന്‍ ധര്‍മടം, നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം, ജേക്കബ് തോമസ് ഇരിങ്ങാലക്കുട, അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, അബ്ദുല്‍ സലാം തിരൂര്‍, മണിക്കുട്ടന്‍ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാര്‍ഥിപ്പട്ടിക. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്