വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ല; മുരളീധരന്‍ ചാഞ്ചാട്ടക്കാരനെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കെ മുരളീധരന്‍ ചാഞ്ചാട്ടക്കാരനെന്ന് നേമത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. സി പി എമ്മും ബി ജെ പിയും തമ്മിലാണ് നേമത്ത് ഇതുവരെ മത്സരം നടന്നത്. മുരളീധരന്‍ വരുന്നതോടെ ഇത്തവണ കോണ്‍ഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ലെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്നും. നേമത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അവര്‍ക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.നേമത്ത് കെ മുരളീധരന്റെ പേര് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.