പി.ജെ.ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് എംഎല്‍എ സ്ഥാനം രാജിവച്ചിരിക്കുന്നത്. തൊടുപുഴയില്‍നിന്നുള്ള എംഎല്‍എയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.

കേരള കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണു രാജി. എംഎല്‍എ പദവി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയത്.