ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും,വീട്ടമ്മമാർക്കും പെൻഷൻ ; പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

    രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്ഥ വിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ്. കാര്‍ഷിക മേഖലയില്‍ വരുമാനം അമ്പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.

    ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാരർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

    • 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
    • ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി  2500 രൂപായായി വര്‍ധിപ്പിക്കും
    • വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും
    • കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും
    • അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
    • മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
    • സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
    • 60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
    • ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
    • പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
    • റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം