‘ഞങ്ങള്‍ രണ്ടുപേരും സുഖമായിരിക്കുന്നു’; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പേളി

ആദ്യകണ്‍മണിയെ സ്വീകരിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും. തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ?ഗര്‍ഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞ് രാജകുമാരിക്കൊപ്പുള്ള ആദ്യ ചിത്രം പങ്കുവയ്ക്കുകയാണ് പേളി.

‘ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റര്‍ ഡാഡി @ ശ്രിനിഷ്അരവിന്ദ് അല്‍പ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു, പക്ഷേ നിങ്ങള്‍ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് ആവശ്യമാണ്’, എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പേളി കുറിച്ചത്.