വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നില്‍ സി.പി.എം: രമേശ് ചെന്നിത്തല

വടകര : കള്ളവോട്ടമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നില്‍ സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണം. ഇരട്ട വോട്ടുകാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണ്. ഇങ്ങനെ വോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണം. സര്‍വീസ് സംഘടനകളെ ഉപയേഗിച്ച് തിരഞ്ഞെടുപ്പിനെ  അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്’. ഇങ്ങനെ വോട്ട് ചേര്‍ത്തവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്‌ക്കൂള്‍ കുട്ടികളുടെ അരി വിതരണം ഇപ്പോള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ്. അഴിമതിയാണ്. പിടിച്ച് വെച്ച അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. വിഷു കിറ്റ്  നേരത്തനല്‍കുന്നതും തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

രണ്ട് മാസത്തെ പെന്‍ഷന്‍ നേരത്തെ കൊടുക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.വിഷുക്കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താലും മതി. ഇക്കാര്യം തിരഞ്ഞെടുപ്പ്  കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ പോകുന്നത് ഗൗരവമായി കാണുന്നില്ല . വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫിന്  ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.