​സങ്കർഷൺ ബസുവും രമാനന്ദ് മുൺഡ്കൂറും ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍

കൊച്ചി: ബാങ്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരായ സങ്കർഷൺ ബസു, രമാനന്ദ് മുൺഡ്കൂർ എന്നിവർ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചേർന്നു. ഫിനാന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് വിദഗ്ധനനും ഗവേഷകനുമായ  സങ്കർഷൺ ബസു ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫസറാണ്. ദി ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുടങ്ങി വിവിധ കമ്പനികളില്‍ ബോര്‍ഡ് മെംബറും ആണ്.

വിപുലമായ രാജ്യാന്തര പ്രവര്‍ത്തന പരിചയമുള്ള രമാനന്ദ് മുൺഡ്കൂർ പ്രമുഖ നിയമവിദഗ്ധനും നിയമ, ബിസിനസ് ഉപദേശകനുമാണ്. യുഎന്‍ കോമ്പന്‍സേഷന്‍ കമ്മീഷന്‍, ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തിന് ഉടമയുമാണ്.