വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിൽ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനമോൾ കളപ്പുരയ്ക്കൽ(22) ആണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നിതിനയെ അഭിഷേക് ബൈജു കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തലയോലപറമ്പ് സ്വദേശിനിയാണ് പെൺകുട്ടി.പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം.സഹപാഠിയായ  കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു(20)പൊലീസ് കസ്റ്റഡയിൽ.