ഗോദ സുല്‍ത്താനുമല്ല, ദങ്കലുമല്ല

കൊച്ചി: ഗോദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ പലരും നായകന്‍ ടോവീനോയോട് ചോദിച്ചു; സല്‍മാന്‍ഖാന്റെ സുല്‍ത്താന്റെ പ്രചോദനമാണോ ഈ സിനിമ. ഗുസ്തി പശ്ചാത്തലമാണെന്ന് കരുതി സുല്‍ത്താനുമല്ല, ദങ്കലുമല്ല ഗോദ. ഗോദ ഒരു കോമഡി ചിത്രമാണ്. സ്‌പോട്‌സും പ്രണയവും ഡ്രാമയും എല്ലാമുണ്ട്. നമ്മുടെ സംവിധായകരെല്ലാം കഴിവുള്ളവരാണ്. അവര്‍ക്ക് അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ഒന്നും മോഷ്ടിക്കേണ്ട കാര്യമില്ല. കഥയിലും അഭിനയത്തിലും കലാമൂല്യത്തിലും ബോളിവുഡിനേക്കാള്‍ മികച്ച സിനിമകളാണ് മലയാളത്തിലുണ്ടാകുന്നത്. മലയാളസിനിമയും ബോളിവുഡും തമ്മില്‍ താരതമ്യപ്പെടുത്തുന്നതേ ശരിയല്ല. കാരണം ഹിന്ദിയില്‍ കോടികള്‍ മുടക്കി സമയം എടുത്താണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തില്‍ കുറഞ്ഞ ചെലവില്‍ ചുരുങ്ങിയ ദിവസം കൊണ്ടും.

2004ലെ കോളജ് ജീവിതം

tovinoമെക്‌സിക്കന്‍ അപാരത 2004ലെ കോളജ് ക്യാമ്പസ് കഥയാണ് പറയുന്നത്. പ്രൊഫഷണല്‍ കോളജുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ആട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍. താനൊരിക്കലും ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ടോവീനോ വ്യക്തമാക്കി. എന്നാല്‍ മെക്‌സിക്കന്‍ അപാരതയുടെ ചിത്രീകരണത്തിനിടെ അത്തരം കോളജുകളിലെ അനുഭവങ്ങള്‍ മനസിലാക്കാനായി. തമിഴ്‌നാട്ടിലുള്ള ഒരു എഞ്ചിനിയറിംഗ് കോളജിലാണ് ടോവീനോ പഠിച്ചത്. രാഷ്ട്രീയവും പ്രണയവും ആക്ഷനും തമാശയും നിറഞ്ഞ ചിത്രമാണ്. മെക്‌സിക്കന്‍ അപാരത.

ഗോദ മാസല്ല

ഗോദ ഒരു മാസ് സിനിമയല്ല, കോമഡി ചിത്രമാണ്. കുഞ്ഞിരാമായണത്തിന്റെ സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണിത്. യൂ ടു ബ്രൂട്ടസിലാണ് ടോവീനോ ആദ്യമായി കോമഡി ചെയ്തത്. അതിന് ശേഷം കോമഡി ചെയ്യുന്ന സിനിമകളാണ് ഇനി റിലീസാകാനുള്ളത്. രണ്ടിലും നായകനാണ് എന്ന പ്രത്യേകതയുമുണ്ട്. മുമ്പ് നായകനായി അഭിനയിച്ചിരുന്നെങ്കിലും എന്ന് നിന്റെ മൊയ്തീന്‍ എന്ന ബ്രേക്ക് കിട്ടുന്നതിന് മുമ്പായിരുന്നു അത്. രണ്ട് സിനിമകളും ഏറെ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്.