കാറിടിച്ച് അംബുലന്‍സ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

accident-thehwifireporter01തിരുവനന്തപുരം: അമിതവേഗത്തില്‍ വന്ന സ്‌കോഡ കാര്‍ ഇടിച്ചു 108 ആംബുലന്‍സ് മാറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെ മണിയോടെ പൊങ്ങുംമൂട് വെച്ചാണ് സംഭവം. അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ സൂരജ്, ഇ.എം.ടി പ്രഭാഷ് എന്നിവര്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് മറിഞ്ഞ ആംബുലന്‍സ് പൊക്കിയ ശേഷമാണ് ഉള്ളില്‍ അകപ്പെട്ട ഡ്രൈവറെ പുറത്തു എടുത്തത്. കാറില്‍ എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമേ ഏറ്റിട്ടൊള്ളൂ. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.