കെ.എം. എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

സംസ്ഥാന ധനകാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ.എം. എബ്രാഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വൈസ് ചാന്‍സിലര്‍ പദവികള്‍ ദുരുപയോഗം ചെയ്യ്തതായി പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം., 20 കോടി നഷ്ടം വരുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു.