നടി പാര്‍വതിക്ക് ഷൂട്ടിംഗിനിടെ പരിക്ക്

തിരുവനന്തപുരം: നടി പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്ക്. ചുറ്റിക കൊണ്ടുള്ള ഏറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേക്കുകയായിരുന്നു. ലെച്ച് മി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ പാര്‍വ്വതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി സുപ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ലെച്ച്മി. എല്‍ബിഡബ്ല്യു എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ ഷജീര്‍ ഷാ പാര്‍വ്വതി രതീഷിനെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് ലെച്ച്മി. തിരക്കഥയും സംഭാഷണവും ഷജീര്‍ തന്നെയാണ്്.

ഷംഷേര്‍ ക്രിയേഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രഞ്ചിത് മുരളിയും സംഗീതം ഷാബ്രോസാണുവും നിര്‍വ്വഹിക്കും. സേതുലക്ഷ്മി, കലാഭവന്‍ റഹ്മാന്‍, സെന്തില്‍ കൃഷ്ണ, നരിയാപുരം വേണുഗോപാല്‍, സജീര്‍ അഹ്മ്മദ്, ഷബീര്‍, വൈഗ, ദീപു ദാസ്, വര്‍ഷ, മോളി കണ്ണമ്മാലി, ഫറാസ്, ശ്രീക്കുട്ടി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.