വേതന വര്‍ധന ആവശ്യപ്പെട്ട് എല്‍.പി.ജി ട്രക്ക് ഡ്രൈവര്‍മാരുടെ സംയുക്ത യൂണിയന്‍ നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുന്നതിനെ തുടര്‍ന്നാണ് വിതരണം നിലയ്ക്കുക. ലേബര്‍ കമ്മീഷണറുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. സമരം തുടങ്ങിയാല്‍ ആറ് പ്ലാന്റുകളില്‍ നിന്നുള്ള എല്‍.പി.ജി വിതരണം തടസ്സപ്പെടും. ഇതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം നിലക്കും. പാചക വാതകത്തിന്റെ വില കേന്ദ്രം ഇന്ന് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരവാര്‍ത്ത എത്തുന്നതും.
 
            


























 
				





















