ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ് വിവാഹത്തെക്കുറിച്ച് അറിയാന്‍. നടിയുടെ ഓരോ അഭിമുഖത്തിന് വേണ്ടിയും ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇതാദ്യമായി വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാവന. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
അഞ്ച് മാസം കൂടി കഴിഞ്ഞാല്‍ പ്രതിസന്ധികളില്‍ ഒപ്പം നിന്ന നവീനൊപ്പമുള്ള ജീവിതം തുടങ്ങാമെന്ന സന്തോഷത്തിലാണ് ഭാവനയിപ്പോള്‍. ആഡംബരങ്ങളൊന്നുമില്ലാത്ത വിവാഹമാണ് തന്റെ സ്വപ്‌നമെന്ന് ഭാവന പറയുന്നു. അച്ഛന്റെ ആഗ്രഹവും അതായിരുന്നു. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു അച്ഛന്റെ താലപ്പര്യം.
ആഡംബരങ്ങളൊന്നുമില്ലാത്ത വിവാഹമാണ് തന്റെ സ്വപ്നമെന്ന് മുന്‍പു തന്നെ താരം വ്യക്തമാക്കിയിരുന്നു.
അധികം ആഡംബരങ്ങളൊന്നുമില്ലാതെ അടുത്ത സുഹൃത്തുക്കളെ മാത്രം അറിയിച്ചായിരുന്നു നിശ്ചയം നടത്തിയിരുന്നത്. സിനിമയില്‍ നിന്നും മഞ്ജു വാര്യരും സംയുക്താ വര്‍മ്മയുമായിരുന്നു പങ്കെടുത്തത്. ഒക്ടോബറില്‍ തൃശ്ശൂരില്‍ വെച്ച് ലളിതമായി വിവാഹം നടത്താനാണ് പരിപാടിയെന്ന് ഭാവന പറഞ്ഞു.
വിവാഹത്തീയതി കുറിച്ചിട്ടില്ലെങ്കിലും മറ്റു കാര്യങ്ങളെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുണ്ട് ഭാവനയ്ക്ക്.
കല്ല്യാണ സാരിയിലോ ആഭരണങ്ങളിലോ യാതൊരുവിധ ആഡംബരവും കാണിക്കില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു. ഒരു മാല തന്നെ ധാരാളമെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറയുന്നു.
വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറഞ്ഞു പോകുന്ന പതിവു നായികമാരെപ്പോലെയാവില്ല ഭാവന. കന്നഡ നിര്‍മ്മാതാവായ നവീനും കുടുംബത്തിനും വിവാഹ ശേഷവും സിനിമയില്‍ തുടരുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല. അതിനാല്‍ത്തന്നെ സിനിമയില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും ഭാവന പറഞ്ഞു.
പൃഥ്വിരാജ് നരേന്‍ ടീമിന്റെ ആദം ജോണിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്‌കോട്ടലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ വിവാഹത്തീയതി തീരുമാനിക്കും. മറ്റു കാര്യങ്ങളും പൂര്‍ത്തിയാക്കുമെന്നും താരം വ്യക്തമാക്കി.