പോലീസുകാരെ ലീഗുകാര്‍ മര്‍ദ്ദിച്ചു

പരിക്കേറ്റ 15 ഓളം പോലീസുകാരെ കുറ്റ്യാടി ഗവ: ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: വേളം പൂമുഖത്ത് എസ്.ഡി.പി.ഐ ക്കാരുടെ പ്രകടനം തടയാനെത്തിയ ലീഗുകാര്‍ പോലീസുകാരെ ഭീകരമായി മര്‍ദിച്ചു.

കുറ്റ്യാടി പഞ്ചായത്തിലെ വടയത്ത് നിന്ന് വേളം വലക്കെട്ടിലേക്ക് എസ്.ഡി.പി.ഐ ക്കാര്‍ നടത്തിയ പ്രകടനം പൂമുഖം ടൗണിന്റെ 3 കിലോമീറ്റര്‍ അപ്പുറം വെച്ച് പോലീസ് തടയുകയുണ്ടായി. പ്രകടനം തടയാനായി സംഘടിച്ചെത്തിയ 500 ഓളം വരുന്ന ആയുധധാരികളായ ലീഗുകാര്‍ പോലീസുകാര്‍ക്കെതിരെയായി ഭീകരമായ ആക്രമണം അഴിച്ചു വിട്ടു.

പേരാമ്പ്ര സി.ഐ യുടെ വാഹനം തകര്‍ത്ത് വയലിലേക്ക് മറിച്ചിടുകയും പോലീസ് വാനിനകത്ത് അകപ്പെട്ട പോലീസുകാരെ വാനിനകത്തിട്ട് അടിക്കുകയും വാന്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പൊലീസുകാരില്‍ ഒരാളുടെ പാന്റ് വലിച്ചു കീറുകയും നഗ്നനാക്കി മര്‍ദിച്ചു അവശനാക്കുകയും ചെയ്തു. പോലീസിന്റെ മൊബൈല്‍ ഫോണ്‍, ലാത്തി, ജാക്കറ്റ്, ഹെല്‍മറ്റ് തുടങ്ങിയവ തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്തു. പരിക്കേറ്റ 15 ഓളം പോലീസുകാരെ കുറ്റ്യാടി ഗവ: ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.