നരേന്ദ്രമോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹറ – മുരളീധരന്‍

കോഴിക്കോട്: ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ ഉപദേശം കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ലോക്‌നാഥ് ബെഹ്‌റയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യമാണ് സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകാന്‍ കാരണം. നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്‌റയെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

പിണറായി വിജയന്‍ എല്ലാകാര്യത്തിലും ലീഗല്‍ ഒപ്പീനിയന്‍ ചോദിക്കുന്നത് ഹരീഷ് സാല്‍വയോടാണ്. ഹരീഷ് സാല്‍വേ ആറുവര്‍ഷം മുമ്പ് ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയ്ക്ക് വേണ്ടി വാദിക്കാന്‍ വന്നത്. ഇയാളെങ്ങനെ ആറുവര്‍ഷം കഴിയുമ്പോള്‍ കക്ഷി മാറി വാദിക്കാന്‍ വരും?.

സാല്‍വേയാണ് ഇപ്പോള്‍ എല്ലാക്കേസും വാദിക്കുന്നത്. ലാവ്‌ലിന്‍ കേസിന്റെ റിസള്‍ട്ട് വരാറായിട്ടില്ല. ഡി.ജി.പി കേസില്‍ റിസള്‍ട്ട് നല്ല വൃത്തിയായി തോറ്റു എന്നതായിരുന്നു -കെ. മുരളീധരന്‍ പറഞ്ഞു.