താരപ്പോരില്‍ നിന്ന് മക്കള്‍പ്പോരിലേക്ക് മലയാള സിനിമ

താരപ്പോരില്‍ നിന്ന് മലയാള സിനിമ മക്കള്‍ പോരിലേക്ക് മാറുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ജയറാമിന്റെ മകന്‍ കാളിദാസും നായകന്‍മാരായതിന് പിന്നാലെ മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് മോഹന്‍ലാലും വെളളിത്തിരയിലേക്ക് എത്തുന്നതോടെയാണ് മക്കള്‍ പോര് മുറുകുന്നത്. സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും നേരെ സിനിമയിലെത്തി കസേര ഉറപ്പിച്ചതിനാല്‍ അവരീ ചിത്രത്തിലില്ല. മോഹന്‍ലാലിന്റെ മകന്‍ നായകനാകും മുമ്പേ വലിയ ആരാധകവൃന്ദത്തിന് ഉടമയാണ്. എന്നാലിത് എത്രത്തോളം സഹായകമാകുമെന്ന് ആദ്യ സിനിമ കഴിഞ്ഞേ പറയാനൊക്കൂ.

ദുല്‍ഖര്‍ താരമാകുന്നു

dq-thewifireporterമമ്മൂട്ടിയുടെ മകനാണെങ്കിലും സ്വന്തമായ കഴിവുകളിലൂടെയാണ് ദുല്‍ഖര്‍ പ്രേക്ഷക പ്രീതി നേടിയത്. ഇടക്കാലത്ത് ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതോടെ താരം സെലക്ടീവായി. ഇപ്പോള്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നില്ല. പുതിയ കഥകള്‍ കേള്‍ക്കുന്നില്ല. നിവിന്‍പോളിയാണ് ദുല്‍ഖറിന് പ്രധാന വെല്ലുവിളി. നിവിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്. അതിന് കാരണം വാരിവലിച്ച് സിനിമ ചെയ്യാത്തതാണ്. നല്ല തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതും സുഹൃത്തുക്കളുടെ സിനിമകളില്‍ അഭിനയിക്കുന്നതുമാണ് നിവിന്റെ വിജയരഹസ്യം. ദുല്‍ഖരും അതേ പോലെ കഥകള്‍ സെലക്ട് ചെയ്ത് അഭിനയിക്കാന്‍ തുടങ്ങി.

കാളിദാസിന്റെ ഭാവി പ്രേക്ഷകന്റെ കയ്യില്‍

kalidas-jayaramബാലതാരമായി വന്ന് ദേശീയപുരസ്‌ക്കാരം വരെ നേടിയ കാളിദാസ് കാഡ്ബറീസിന്റെ പരസ്യചിത്രത്തിലൂടെയും സ്വകാര്യചാനലിലെ മിമിക്രി പരിപാടിയിലൂടെയും ശ്രദ്ധേയനായി. ആദ്യമായി നായകനായ മീന്‍കുഴമ്പും മണ്‍പാനയും ശിവാജി പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചത്. കമലാഹാസന്‍ ഗസ്റ്റായി അഭിനയിച്ചു. എന്നിട്ടും ആവറേജ് റിപ്പോര്‍ട്ടാണുള്ളത്. എന്നാല്‍ എബ്രിഡ് ഷൈന്റെ പൂമരം വിജയിക്കും എന്ന് പ്രതീക്ഷിക്കാം. പക്ഷെ, അതിന്റെ ക്രഡിറ്റ് സംവിധായകനായിരിക്കും ലഭിക്കുക. പക്ഷെ, കാളിദാസിന് യുവപ്രേക്ഷകര്‍ക്കിടിയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും.

ഗോകുല്‍ താരമാകുമോ?

thumb_gokul-suresh2858ഗോകുലിന്റെ ആദ്യ ചിത്രം മുത്തുഗൗ സാമ്പത്തിക വിജയമായിരുന്നു. രണ്ടാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. നല്ല തിരക്കഥ ലഭിച്ചാലേ അഭിനയിക്കൂ. മുത്ത്ഗൗ വിജയിച്ചതോടെ പ്രതിഫലം 10 ലക്ഷമാക്കി. ഇത് ആശങ്കയുണ്ടാക്കുന്നു. നല്ല തിരക്കഥകളും സംവിധായകരും ബാനറും ഉണ്ടെങ്കിലേ ഗോകുലിനും രക്ഷപെടാനാവൂ. ദുല്‍ഖറിനും കാളിദാസിനും ഉള്ളത്ര പ്രേക്ഷക പിന്തുണ ഗോകുലിനില്ല. അതേസമയം നല്ല കഥാപാത്രം ചെയ്താല്‍ ഇത് പെട്ടെന്ന് ഉണ്ടാവുകയും ചെയ്യും. അച്ഛനെ പോലെ ടൈപ്പ് വേഷങ്ങള്‍ ചെയ്യാതിരിക്കാനാണ് ഗോകുല്‍ ശ്രമിക്കുന്നത്.

എല്ലാക്കണ്ണും പ്രണവിലേക്ക്

pburlhhijjfijപ്രണവിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാട് ചെറുപ്പക്കാരായ ആരാധകരുണ്ട്. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ആദ്യ ചിത്രമെങ്കില്‍ ഒറ്റ സിനിമയോടെ താരമാകും. പ്രതീക്ഷകള്‍ വാനോളമായതിനാല്‍ പ്രണവിനും അതിന്റെ ഭാരമുണ്ട്. അതുകൊണ്ട് ജിത്തുജോസഫിനെ പോലൊരു സക്സസ്ഫുള്‍ സംവിധായകന്റെ ചിത്രത്തില്‍ തുടക്കം കുറിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ പ്രണവ് മോശമാകാനിടയില്ല, ബാലതാരമായി കഴിവ് തെളിയിച്ചയാളാണ്. എന്നാല്‍ ബോക്സോഫീസില്‍ വീഴുന്ന കാശിന്റെ കിലുക്കമനുസരിച്ചാണ് മലയാളത്തില്‍ താരം ഉണ്ടാവുന്നത്. സ്വന്തം നിര്‍മാണ കമ്പനിയായതിനാല്‍ നഷ്ടം സംഭവിച്ചാലും പ്രശ്നമാവില്ല എന്നത് പ്രണവിന് ആശ്വാസമാണ്.