അനധിക്യത സ്വത്ത് സമ്പാദനം: ശശികല പുനപരിശോധന ഹർജി നൽകി

അനധിക്യത സ്വത്ത് സമ്പാദനകേസിൽ തടവു ശിക്ഷയനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ ഹർജി നൽകി .

കേസിൽ വിചാരണ കോടതി നാലു വർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ വിധി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ഹൈക്കോടതി വിധി  റദ്ദാക്കി വിചാരണകോടതിയുടെ വിധി നടപ്പിലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം നാലു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ശശികല.

കേസിൽ ശശികലയുടെ സഹോദര ഭാര്യ ഇളവരശയും, ജയലളിതയുടെ വളർത്തു പുത്രനുമായ വിഎം സുധാകരനുമാണ് വിധിയിൽ പുനപരിശോധന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ഫ്രെബുവരി 14നാണ് കേസിൽ ശശികലയെ കുറ്റക്കാരിയായി സുപ്രീംകോടതിയെ കണ്ടത്തിയത്. 53.60 കോടി രൂപ അനധിക്യതമായി സമ്പാദിച്ചുവെന്നാണ് വിചാരണകോടതി കണ്ടെത്തിയത്. തുടർന്ന് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് 100 കോടി പിഴയും നാലു വർഷം തടവും ശശികലയ്ക്ക് 10 കോടി പിഴയും നാലു വർഷം തടവുമാണ് വിധിച്ചിരുന്നത്.