അമലപോളിനോട് സഹനടിമാര്‍ക്ക് അസൂയ

ഒരു കന്നഡ ചിത്രത്തിന് 100 കോടിരൂപയുടെ കളക്ഷന്‍ നേടാനാകുമെന്ന് ചിന്തിക്കുന്നതുപോലും അസാദ്ധ്യമെന്ന് കരുതിയ കാലം മാറിയിരിക്കുന്നു. അമലാപോള്‍ നായികയായ ‘ഹെബ്ബുലി’ എന്ന കന്നഡ ചിത്രമാണ് റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങനെ കന്നഡ പ്രേക്ഷകരുടെ സ്വപ്നറാണിയായിമാറിയിരിക്കുകയാണ് അമലാപോള്‍. മലയാളത്തിലും തമിഴിലും അമലയുടെ തിരക്കിന് കുറവില്ല. വിവാഹം, വിവാഹമോചനം എന്നിവയ്ക്കുശേഷം അമലാപോളിന് ലഭിക്കുന്ന ഈ പ്രശസ്തിയില്‍ സഹനായികമാര്‍ക്ക് അസൂയയാണെന്നാണ് അണിയറ സംസാരം.

തമിഴ് സിനിമാലോകത്തെ ഒറ്റപ്പെടുത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ നടി കന്നഡയിലേക്ക് ചേക്കേറുന്നു എന്നായിരുന്നു പുതിയ വാര്‍ത്ത. വിജയ്യുമായുള്ള വിവാഹമോചനത്തെ തുടര്‍ന്ന് അമലയെ നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്ന പല ചിത്രങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

“വേല ഇല്ലാ പട്ടധാരി” എന്ന സിനിമയുടെ കന്നഡ റീമേയ്ക്കിലാണ് അമല നായികയായി എത്തുന്നത്. നായകനായി മനോരഞ്ജനും. ചിത്രത്തിന്‍റെ സംവിധാനം നന്ദ കിഷോര്‍ ആണ്. ചിത്രത്തിന്‍റെ തമിഴ്പതിപ്പിലും അമല തന്നെയായിരുന്നു നായിക.

Amala-Paul

എസ്.കൃഷ്ണ സംവിധാനം ചെയ്യുന്ന “ഹെബ്ബുലി” എന്ന കന്നഡ ചിത്രത്തിലും അമല നായികയായി എത്തുന്നുണ്ട്. ചിത്രത്തില്‍ വി രാമചന്ദ്രനാണ് നായകന്‍. വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ അമല ആദ്യമായി കരാര്‍ ഒപ്പിട്ട കന്നഡ സിനിമ കൂടിയാണ് “ഹെബ്ബുലി”. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് കന്നഡയിലേക്ക് ചേക്കേറിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തമിഴില്‍ അമല കരാര്‍ ഒപ്പിട്ടിരിക്കുന്ന ഏക ചിത്രം ധനുഷ് നായകനാകുന്ന “വട ചെന്നൈ” മാത്രമാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ആണ് മറ്റൊരു നായിക.