ദില്ലിയില്‍ വീശുന്നത് വേറെ കാറ്റാണെന്ന് എകെ ആന്റണി. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദില്ലിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിക്ക് എകെ ആന്റണി നല്‍കിയ മുന്നറിയിപ്പാണിത്. കേരളത്തിലെ കാറ്റല്ല തലസ്ഥാനത്തേതെന്നാണ് ആന്റണി പറയുന്നത്.
ഇതൊക്കെ അറിഞ്ഞ് വേണം പ്രവര്‍ത്തിക്കാനെന്നും ആന്റണി പറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നും ആന്‍ണി പറയുന്നുണ്ട്.
കേരളത്തിലെ കാറ്റല്ല തലസ്ഥാനത്തേതെന്നാണ് ആന്റണി പറയുന്നത്. ഇത് കണ്ടറിഞ്ഞ് വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറയുന്നു. എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദില്ലിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ മുന്നറിയിപ്പിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കുന്നത്.
പിടിവാശിക്കാരനല്ലാത്തതു കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് ദില്ലി തലവേദനയാകില്ലെന്നും ആന്റണി പറയുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും ആന്റണി പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഇപ്പോഴാണ് എത്തിയതെന്നും താന്‍ കുറച്ച് നേരത്തെ എത്തിയെന്നു ആന്റണി പറഞ്ഞു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം.