കേരളം പനിച്ചു വിറയ്ക്കുന്നു

pathanamthitta weary

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍. അഞ്ച് മാസത്തിനിടെ 109 പേര്‍ മരിച്ചു. എട്ട് ലക്ഷം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. തെക്കന്‍ ജില്ലകളില്‍ ഡങ്കിപ്പനിയാണ് കൂടുതല്‍. തിരുവനന്തപുരം ജില്ലയില്‍ 2100 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു.

പനി ബാധിച്ച് 825262 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഡെങ്കിപ്പനിയാണ് കൂടുതല്‍ 3500‍. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍. കൊല്ലം ജില്ലയിലും ഡെങ്കിപ്പനി വ്യാപകമാണ്.

സംസ്ഥാനത്ത് ഇതുവരെ 487 എച്ച്1 എന്‍1 സ്ഥീകരിച്ചു.  എച്ച്1 എന്‍1 മരണനിരക്കാണ് കൂടുതല്‍.36 മരണം. ചിക്കന്‍പോക്സ് 16091. 6 മരണം. ഡങ്കി മരണം 5.  147596 പേര്‍ വയറിളക്കം ബാധിച്ച് ചികിത്സ തേടി. എലിപ്പനി 474 മരണം 6. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയവരുടെ കണക്കുകള്‍ മാത്രമാണിത്. വടക്കന്‍ ജില്ലകളിലും ഡങ്കിപ്പനി കഴിഞ്ഞവര്‍ഷങ്ങളേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷവും ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്തു.

കോട്ടയം ജില്ലയില്‍  നാല് മാസത്തിനിടയില്‍ 932 പേര്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. 76 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 109 പേര്‍ നിരീക്ഷണത്തിലാണ്. 21 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

കാലാവസ്ഥയിലുണ്ടായ മാറ്റം തന്നെയാണ് കോട്ടയം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. 16ാം തിയതി വരെയുള്ള കണക്കുകള്‍ പ്രകാരം 932 പേര്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മാത്രം 59 പേരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

നാല് മാസത്തിനിടയില്‍ 76 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 24ലും ഈ മാസമാണ്. ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന സംശയമുള്ള 109 പേര്‍ നിരീക്ഷണത്തിലാണ്. 2929 പേര്‍ക്ക് പകര്‍ച്ചനിയും ഈ മാസം സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ ഭീതിയും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. നാല് മാസത്തിനിടയില്‍ 21 പേരിലാണ് എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയത്.

പനച്ചിക്കാട്, വെളളൂര്‍, പാമ്പാടി, കൂരേപ്പട ഈരാറ്റുപേട്ട, കറുകച്ചാന്‍ എന്നിവടങ്ങളിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്.