മഞ്ജു വാര്യര്‍ ആ പോസ്റ്റ് നിങ്ങളെ ഉദ്ദേശിച്ചുള്ളതല്ല…വനിതാ സിനിമാ സംഘടന വിഷയത്തില്‍ മലക്കം മറിഞ്ഞ് തമ്പി ആന്റണി

വനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച തമ്പി ആന്റണി ക്ഷമാപണവുമായി രംഗത്ത്. അമ്മായിയമ്മ പ്രശ്നം ഇത്ര പ്രശ്നമാകുമെന്ന് അറിഞ്ഞില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ജു വാര്യര്‍ ഈ സംഭവം വ്യക്തിപരമായി എടുക്കരുതെന്നും തമ്പി അഭ്യര്‍ത്ഥിച്ചു. ”അമ്മയില്‍ നിന്നും പിരിഞ്ഞു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം .ഞങ്ങളുടെ വളര്‍ത്തുകോഴികള്‍ക്ക് മക്കളിട്ട് പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ..ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല” എന്നായിരുന്നു തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് തമ്പി പോസ്റ്റ് പിന്‍വലിച്ചെങ്കിലും സംവിധായകന്‍ ആഷിക് അബു പോസ്റ്റിന്റെ സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് ഷെയര്‍ ചെയ്തതോടെ പോസ്റ്റ് വീണ്ടും വൈറലാവുകയും ചെയ്തു.

[fb_pe url=”https://www.facebook.com/thampy.antony/posts/10212890787294676?pnref=story” bottom=”30″]