പാകിസ്ഥാൻകാർക്ക് അഭയം നൽകിയ മലയാളി ബംഗളൂരുവിൽ അറസ്‌റ്റിൽ

പാക്ക് പൗരന്‍മാർക്ക് സംരക്ഷണം നൽകിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദാണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഖത്തറിൽ നിന്നാണ് മുഹമ്മദ് ഹാസനും രണ്ട് സ്ത്രീകളടങ്ങിയ പാകിസ്ഥാൻകാരും ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഖത്തറിൽ നിന്ന് മസ്‌കറ്റ് വഴി നേപ്പാളിലെ കാഠ്മണ്ഡുവിൽ എത്തിയ ശേഷമാണ് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ ഇവർ കയറിയത്.

രഹസ്യവിവരം ലഭിച്ച പൊലീസ് വിമാനത്താവളത്തിൽ പുറത്തിറങ്ങിയ നാലു പേരെയും അറസ്‌റ്റു ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡും ആധാർ കാർഡും പിടിച്ചെടുത്തു.