മലയാളി മോഡലിനെ ചെന്നൈയില്‍ കാണാതായി

മലയാളി മോഡലിനെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി. മോഡല്‍ ഗാനം നായരെന്ന 28കാരിയെയാണ് തമിഴ്‌നാട്ടില്‍ വച്ച് കാണാതായത്. വിരുഗമ്പാക്കത്തു താമസിച്ചിരുന്ന ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് കെ.കെ. നഗര്‍ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പരാതി. വീട്ടില്‍നിന്നു രാവിലെ സ്കൂട്ടറില്‍ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. പിന്നീട് വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വെള്ളിയാഴ്ച ഓഫീസിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തലശേരി സ്വദേശിയായ ഗാനം നായര്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. വിരുകമ്പാക്കത്താണ് ഈ 28കാരി താമസിച്ചിരുന്നത്. വൈള്ളിയാഴ്ച ഓഫീസിലേക്ക് കറുത്ത ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ പോയതാണ്. പിന്നീട് ഓഫീസിലെത്തിയില്ല, വീട്ടിലും .തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. പോലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപമുണ്ട്.

ganam-nair-1

നുങ്കമ്പാക്കത്താണ് ഗാനത്തിന്റെ ഓഫിസ്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കെകെ നഗര്‍ പോലീസ് പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് വേണ്ടി തിരക്കഥ എഴുതാറുള്ള ഗാനം നായര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞിരുന്നത് ഒരു സുഹൃത്തിനെ കാണ്ടിട്ടേ വരൂ എന്നാണ്. വിരുകമ്പാക്കത്തുള്ള സുഹൃത്തിനെ കാണണമെന്നാണ് അവള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.ഗാനത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണെന്ന് പോലീസ് പറഞ്ഞു. വിരുകമ്പാക്കത്തുനിന്ന് നുങ്കമ്പാക്കത്തേക്ക് ഗാനം പോയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.