ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നിന്നും കാണാതായ മോഡല്‍ ഗാനം എസ് നായര്‍ വീട്ടില്‍ തിരിച്ചെത്തി. വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ഗാനം വീടുവിട്ടുപോയത് എന്ന് പൊലീസ് പറയുന്നു. ഗാനം വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ചയാണ് 28കാരിയായ ഗാനത്തെ കാണാതായത്.
 വെള്ളിയാഴ്ച ചെന്നൈയിലെ വീട്ടില്‍ നിന്നും ഇരുചക്രവാഹനത്തില്‍ ഓഫീസിലേക്ക് പുറപ്പെട്ടെങ്കിലും തിരിച്ചെത്താതായതോടെ വീട്ടുകാരും സുഹൃത്തുക്കളും ഗാനത്തിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. കാണാതായതുമുതല്‍ ഗാനത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഒരു
സലൂണില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്യുകയാണ് ഫോട്ടോഗ്രാഫറും മോഡലുമായ ഗാനം.
വിവാഹം സംബന്ധിച്ച് ഗാനത്തിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
900 ട്വീറ്റുകളാണ് ഗാനത്തെ കാണാതായതോടെ പുറത്തുവന്നത്. ഗാനത്തിന്റെ അമ്മ നേരത്തേ മരിച്ചുപോയിരുന്നു. അച്ഛന്‍ ഡല്‍ഹിയിലാണ്. ചെന്നൈയില്‍ ഒരു ബന്ധുവീട്ടിലാണ് ഗാനം കഴിയുന്നത്.