സീരിയല്‍ നടി കാറപകടത്തില്‍ കൊല്ലപ്പെട്ടു

തമിഴ് കന്നഡ സീരിയൽ നടി രേഖ സിന്ധു (22) കാറപകടത്തിൽ കൊല്ലപ്പെട്ടു. പരസ്യത്തിന്റെ ഷൂട്ടിംഗിന് പോകുന്ന വഴി ചെന്നൈ-ബംഗളൂരു ഹൈവെയില്‍ വെച്ചാണ് അപകടമുണ്ടായത്. നടിയെ കൂടാതെ കാറിലുണ്ടായിരുന്ന അഭിഷേക് കുമാരൻ (22), ജയകാന്തൻ (23), രാക്ഷൻ (20) എന്നിവരും മരിച്ചു. അപകട കാരണം വ്യക്തമല്ല.

1995 ൽ ബംഗളൂരിൽ ജനിച്ച രേഖ നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. പഠിക്കുമ്പോൾ തന്നെ മോഡലിംഗിൽ താൽപര്യമുണ്ടായിരുന്നു നടി പഠനത്തോടൊപ്പം മോഡലിംഗും അഭിനയവും കൊണ്ട് പോകുകയായിരുന്നു. നടിയുടെ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.