കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് “യുവ”

മാനവ സേവ മാധവ സേവ എന്ന തത്വത്തെ അന്വര്‍ഥമാക്കി സേവാ പ്രവര്‍ത്തനങ്ങളില്‍ കെ എച് എന്‍ എ യുവ പങ്കാളിയായി .കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കുലശേഖരമംഗലത്തു പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠത്തിനു സാമ്പത്തിക സഹായം നല്‍കിയാണ് യുവ മാതൃകയായത് .കേരളത്തിലെ വര്‍ധിച്ചു വരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ .വൃദ്ധ സദനങ്ങള്‍ ആണ് പലപ്പോഴും ആലംബ ഹീനരായ വയോധികര്‍ക്ക് ആശ്രയം .രാമ കൃഷ്ണ സേവാശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠം വര്‍ഷങ്ങളായി നടത്തുന്ന വൃദ്ധ സദനത്തിനു ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി .

സേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടന പാലക്കാട് കേന്ദ്രമായി നടത്തുന്ന അനാഥാശ്രമത്തിനു സഹായം നല്‍കിയും കെ എച്ച് എന്‍ എ യുടെ സേവാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ യുവക്ക് സാധിച്ചു .

കെ എച് എന്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ .ദേശീയ സമിതി രൂപികരിച്ചു , കെ എച് എന്‍ എ ക്ക് സ്വാധീനം കുറഞ്ഞ നോര്‍ത്ത് കരോലിനയില്‍ യുവ ജന സംഗമം വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി . നോര്‍ത്ത് കരോലിനയിലെ ഷാര്‍ലട്ടിലെ ഹിന്ദു സെന്ടറില്‍ യുവജന കുടുംബ സംഗമത്തിനു യുവ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത് നായര്‍ ,യുവ കണ്‍വെന്‍ഷന്‍ ചെയര്‍ അംബിക ശ്യാമള ,യുവ വൈസ് ചെയര്‍ ബിനീഷ് വിശ്വംഭരന്‍ ,അനീഷ് രാഘവന്‍ ,അജയ് നായര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രന്ജനും ആയ ഡോ എന്‍ ഗോപാലകൃഷ്ണന്‍ ഭാരതീയ മൂല്യങ്ങളില്‍ അധിഷ്ടിതമായ ധന്യമായ ഒരു ജീവിതം നയിക്കുവാന്‍ പ്രചോദനം പകരുന്ന ക്ലാസുകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ സെഷനുകളിലായി നടത്തി ധന്യമായ ഒരു സത് സംഗത്തിന് വേദിയൊരുക്കി .അംബിക ശ്യാമളയുടെ നേതൃത്വത്തില്‍ നോര്‍ത്ത് കരോലിനയിലെ ഹൈന്ദവ സമൂഹം മാതൃകാപരമായ പ്രവര്‍ത്തനം ആണ് സംഗമത്തിന്റെ വിജയത്തിനായി കാഴ്ച വച്ചത് .

കെ എച് എന്‍ എ പ്രെസിഡന്റ് സുരേന്ദ്രന്‍ നായര്‍ ,ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി , ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ രതീഷ് നായര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മനോജ് കൈപ്പിള്ളി, യുവ കോര്‍ടിനേറ്റര്‍ രഞ്ജിത് നായര്‍,യുവ വൈസ് ചെയര്‍ ബിനീഷ് വിശ്വംഭരന്‍, എന്നിവര്‍ യുവ ജന സംഗമത്തില്‍ പങ്കെടുക്കുകയും അതിന്റെ വിജയത്തിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു .
വരും വര്‍ഷങ്ങളില്‍ കെ എച് എന്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കാന്‍ യുവക്ക് ഒരു പാട് സംഭാവനകള്‍ അനിവാര്യമാണ് ..ആ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ എന്നു പ്രത്യാശിക്കുന്നു .

Picture2

Picture3

Picture

Picture

Picture