ദിലീപിനെതിരെ തെളിവുകളൊന്നുമില്ല; ആലുവ റൂറൽ എസ്‌പി

കൊച്ചി: ദിലീപിനെതിരെ തൊളിവുകൾ ഒന്നും ഇത് വരെ ലഭിച്ചിച്ചിട്ടില്ലയെന്നും പൊലീസിനോട് അദേഹം നന്നായി സഹകരിച്ചുവെന്നും റൂറൽ എസ്പി എ.വി ജോർജ്.  ഇന്നലെ വരെ നടന്ന ചോദ്യം ചെയ്യലിൽ അത്തരത്തിൽ യാതൊരു സൂചനകളുമില്ല.

13 മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ തോന്നിയാൽ വീണ്ടും മൊഴി എടുക്കും.