സച്ചിനെ മറികടന്ന് കോഹ്‌ലി

കിങ്സ്റ്റണ്‍:സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള മറ്റൊരു റെക്കോഡ് കൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറികടന്നു. ഏകദിന മത്സരത്തിലെ മറുപടി ബാറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്.

ടീം രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ കോഹ്‌ലി 18 തവണയാണ് സെഞ്ചുറി അടിച്ചത്. സച്ചിന്റെ പേരിലുള്ളത് 17 സെഞ്ചുറികള്‍. 232 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ നേട്ടമെങ്കില്‍ വെറും 102 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്.

വിന്‍ഡീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ആണ് സച്ചിനെ കോഹ്‌ലി മറികടന്നത്. വിന്‍ഡീസിനെതിരെ 111 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. കരിയറിലെ 28-ാം സെഞ്ചുറി. ഇതോടെ ഏറ്റവുമധികം സെഞ്ചുറികളുടെ കണക്കില്‍ ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയുടെ ഒപ്പമെത്തി കോഹ്‌ലി.