തൂമ്പ തൊടാന്‍പോലും പാടില്ലാത്തത്ര പരിസ്ഥിതിലോലമായ പ്രദേശത്ത് ഒരു വാട്ടര്‍ തീം പാര്‍ക്ക്

നിലമ്പൂർ :തൂമ്പ തൊടാന്‍പോലും പാടില്ലാത്തത്ര പരിസ്ഥിതിലോലമായ പ്രദേശത്ത് ഒരു വാട്ടര്‍ തീം പാര്‍ക്ക്.പാര്‍ക്ക് സ്ഥിതിചെയ്യുന്നതു കോഴിക്കോട് ജില്ലയില്‍.അതിനുവേണ്ടി നിര്‍മിച്ച തടയണകള്‍ അതിര്‍ത്തിക്കപ്പുറം മലപ്പുറം ജില്ലയില്‍.കോഴിക്കോട് കക്കാടംപൊയിലിലെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ നടത്തിയത് ഏഴ് അന്വേഷണങ്ങള്‍;
സമര്‍പ്പിച്ചതു 12 റിപ്പോര്‍ട്ടുകള്‍.ഇത്രയൊക്കെയായിട്ടും, ഈ വകുപ്പുകളുടെയെല്ലാം സര്‍വാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയനു ചെറുവിരലനക്കാനാകുന്നില്ല.കോടീശ്വരനായ എം.എല്‍.എയ്ക്കു മുന്നില്‍ ഭരണസംവിധാനങ്ങളെല്ലാം പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കാഴ്ചയാണു കക്കാടംപൊയിലില്‍.മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍, കോഴിക്കോട്ട്, സമുദ്രനിരപ്പില്‍നിന്ന് 2800 അടി ഉയരത്തിലാണ് ഊട്ടിക്കു സമാനമായ അന്തരീക്ഷമുള്ള കക്കാടംപൊയില്‍.
ഇവിടെ സ്ഥിതിചെയ്യുന്ന അന്‍വറിന്റെ പാര്‍ക്കിനുവേണ്ടി തടയണകള്‍ നിര്‍മിച്ചിരിക്കുന്നതു തൊട്ടപ്പുറം മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയില്‍.
എല്ലാ അനുമതിപത്രങ്ങളോടെയുമാണ് അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍സര്‍ക്കാരാണു െലെസന്‍സ് കൊടുത്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ അവകാശവാദവും പൊളിഞ്ഞു.നിയമലംഘനത്തിനു നാലു തവണ പിഴയടച്ചതും നിര്‍മാണം ക്രമവത്കരിച്ചതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമെന്നു വിവരാവകാശരേഖകള്‍ തെളിയിക്കുന്നു.

* ദുരന്തനിവാരണവകുപ്പ് അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമായും ദുരന്തസാധ്യതാപ്രദേശമായും കണ്ടെത്തിയ കൂടരഞ്ഞി പഞ്ചായത്തിലാണു പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.
30 ഡിഗ്രി ചെരിഞ്ഞ സ്ഥലങ്ങളില്‍ മഴക്കുഴി നിര്‍മിക്കുന്നതുപോലും ദുരന്തനിവാരണവകുപ്പ് നിരോധിച്ചിട്ടുണ്ട്.
ഇതു മറികടന്നാണു രണ്ടുമലയുടെ വശങ്ങള്‍ ഇടിച്ച്‌, 20 ലക്ഷം ലിറ്റര്‍ വെള്ളം തടഞ്ഞുനിര്‍ത്തി നിരവധി കുളങ്ങള്‍ നിര്‍മിച്ചത്.

* മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അപേക്ഷപോലും നല്‍കാതെ മലകള്‍ ഇടിച്ചുനിരത്തി നിര്‍മാണം.
ഖനനം നടത്തിയ മണ്ണിന്റെ പിഴയും റോയല്‍റ്റിയും ഈടാക്കാതെ എം.എല്‍.എയെ വഴിവിട്ടു സഹായിച്ചു.

* കെ.എസ്.ഇ.ബിയാകട്ടെ പാര്‍ക്കിനു െവെദ്യുതി കണക്ഷന്‍പോലും നല്‍കിയിട്ടില്ല.
വാട്ടര്‍ തീം പാര്‍ക്കും െറെഡുകളും വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ െഹെടെന്‍ഷന്‍ െവെദ്യുതി കണക്ഷന്‍ വേണം.
എന്നാല്‍, നിര്‍മാണവേളയിലെ താല്‍ക്കാലിക കണക്ഷനും രണ്ടു ജനറേറ്ററുകളും ഉപയോഗിച്ചാണു പാര്‍ക്കിന്റെ പ്രവര്‍ത്തനം.

* പഞ്ചായത്ത് താല്‍ക്കാലിക െലെസന്‍സ് അനുവദിച്ചതു 2016 നവംബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക്.യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധനയോടെയായിരുന്നു ഇത്.
പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കിയായിരുന്നു പ്രവര്‍ത്തനം. പിന്നീട് താല്‍ക്കാലിക െലെസന്‍സ് പുതുക്കിനല്‍കി.

* പൊതുമരാമത്തുവകുപ്പിന്റെ റോഡ്
കൈ യേറിയതിനെതിരേ മന്ത്രിക്കു പരാതി ലഭിച്ചിട്ടും നടപടിയില്ല.
പാര്‍ക്കിനു മുന്നിലെ കക്കാടംപൊയില്‍-കരിമ്ബ്-നിലമ്ബൂര്‍ റോഡിന്റെ 60 മീറ്റര്‍ കൈയേറുക മാത്രമല്ല, അനുമതിയില്ലാതെ ടൈൽലുകളും പാകി.

* ആരോഗ്യവകുപ്പ് നിരാക്ഷേപപത്രം (എന്‍.ഒ.സി) നല്‍കിയിട്ടില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടും പാര്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കുന്നു.

* പട്ടികജാതി/വര്‍ഗ കമ്മിഷന്‍ പാര്‍ക്കിനെതിരേ കേസെടുത്തത് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ തടയണ നിര്‍മിച്ചതിന്റെ പേരില്‍.

പാര്‍ക്കില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലെ കാട്ടരുവിയിലാണു തടയണ.
ഇതു പൊളിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടപ്പോള്‍ ഭാര്യാപിതാവിന്റെ പേരില്‍ റസ്റ്റൊറന്റ് കം ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങി, മൂന്നു മലകളെ ബന്ധിപ്പിച്ച്‌ റോപ് വേ നിര്‍മിച്ചു.

* ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 10 ദിവസത്തിനകം അനധികൃത റോപ് വേ പൊളിച്ചുനീക്കണമെന്ന് നോട്ടീസ് നല്‍കി. മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയില്ല.

* പഞ്ചായത്ത് വകുപ്പില്‍നിന്ന് കെട്ടിടനിര്‍മാണ പെര്‍മിറ്റ് കിട്ടാതെ, പാര്‍ക്കില്‍ നിയമവിരുദ്ധനിര്‍മാണം നടത്തി.
9950 രൂപ പിഴയടച്ച്‌ നിര്‍മാണം ക്രമവത്കരിച്ചതു പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞ്, 2016 ജൂെലെ 22-ന്.

* ജില്ലാ ടൗണ്‍ പ്ലാനറുടെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയതിനു പിഴയടച്ചു.ആദ്യം പ്ലാന്‍ സമര്‍പ്പിച്ചത് 1409.97 ചതുരശ്ര മീറ്ററിന്. 1000 ചതുരശ്ര മീറ്ററില്‍ അധികമെങ്കില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി വേണം. തുടര്‍ന്ന് 994.15 ചതുരശ്ര മീറ്ററാക്കി അനുമതി നേടി.

* പഞ്ചായത്തില്‍ വിനോദനികുതി അടക്കാതെ
പാര്‍ക്കിന് 50 രൂപ നിരക്കില്‍ ടിക്കറ്റ്.
ഇതു വിവാദമായതോടെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതു 2016 സെപ്റ്റംബര്‍ 29-ന്. കൂടരഞ്ഞി പഞ്ചായത്ത് പിഴ ഈടാക്കാന്‍ തീരുമാനിച്ചത് ഒക്ടോബര്‍ 24-ന്.
പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് 2016 ഒക്ടോബര്‍ 18-ന്. അനുമതിയില്ലാതെ പാര്‍ക്കില്‍ റസ്റ്റൊറന്റ് പ്രവര്‍ത്തിപ്പിച്ചതിന് പിഴ ഈടാക്കി നിര്‍മാണം ക്രമവത്കരിച്ചതു കഴിഞ്ഞ ജൂണ്‍ 16-ന്.

* മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന കൂടാതെ സര്‍ട്ടിഫിക്കറ്റ് നല്‍കി.പിന്നീട് ജലശുദ്ധീകരണ പ്ലാന്റില്ലെന്നു കണ്ടെത്തി അനുമതി റദ്ദാക്കി. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല.ഇതു മറച്ചുവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.
ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയുടെ പേരില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 12 അന്വേഷണ റിപ്പോര്‍ട്ടുകളാണ് നിലവിലുള്ളത്.

നിലമ്പൂർ നോര്‍ത്ത് ഡി.എഫ്.ഒമാരായ കെ. സുനില്‍കുമാര്‍, ഡോ.ആര്‍. ആമ്ബല്‍ ഹര്‍ഷന്‍, വെറ്റിലപ്പാറ വില്ലേജ് ഓഫീസര്‍, ഏറനാട് വില്ലേജ് ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, പെരിന്തല്‍മണ്ണ സബ്കലക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, എടവണ്ണ റേഞ്ച് ഓഫീസര്‍ എന്നിവരാണു വിവിധ ഘട്ടങ്ങളിലായി ഈ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.
കോടീശ്വര പാർട്ടിയുടെ ഭരണം കഴിയുമ്പോൾ കേരളം ബാക്കിയുണ്ടാകുമോ എന്ന്‌ കണ്ടറിയണം.

ജോളി ജോളി