ചെറുപയര്‍ ദോശ

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ്  – 2 ഗ്ലാസ്‌
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്  – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു കാല്‍ ഗ്ലാസ്‌ വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക്  സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക. സാമ്പാര്‍, തേങ്ങാ ചമ്മന്തിതക്കാളി ചമ്മന്തി എന്നിവയോടുകൂടി ചൂടോടെ കഴിക്കുക.