സ്ത്രീസുരക്ഷയ്ക്ക് 50 കോടി ; അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തും. പഞ്ചായത്തുകള്‍ക്ക് 10 കോടി നല്‍കുമെന്നും അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി ചെലവിടുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനമാണ്.

വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് ബജറ്റില്‍ 33 കോടി രൂപ അനുവദിച്ചു. 500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്ലാ സ്‌കൂളുകളും നവീകരിക്കാന്‍ 1 കോടി വരെ ചെലവിടും. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി വകയിരുത്തി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി നല്‍കും. ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം നല്‍കും. 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും. സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂള്‍ നവീകരണത്തിന് 43 കോടിയും അനുവദിച്ചു.