ഈസ്റ്റര്‍ രുചിയില്‍ ഈസി വട്ടയപ്പം

ആവശ്യമുള്ള സാധനങ്ങള്‍

1. റവ- അര കപ്പ്
2. മൈദ – മുക്കാല്‍ കപ്പ്
3. വെള്ളയപ്പത്തിന്റെ മാവ് -ഒരു കപ്പ്
4. പഞ്ചസാര -അര കപ്പ്
5. സോഡാപ്പൊടി -ഒരു നുള്ള്
6. ഉള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
7. നല്ല ജീരകം -അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ അല്പം വെള്ളം ചേര്‍ത്ത് ഇഡ്ഡലിമാവിന്‍ അയവില്‍ ഒന്നായി കുഴച്ചുവെയ്ക്കണം. ആറു മണിക്കൂര്‍ വെച്ചതിനുശേഷം ഉള്ളി അരിഞ്ഞതും ജീരകവും ചേര്‍ത്ത് നന്നായി ഇളക്കി ആവിയില്‍ വേവിച്ചെടുക്കണം.