ആഫ്രിക്കയേയും കൊറോണ വിഴുങ്ങി കഴിഞ്ഞു; 46 രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു

ആഫ്രിക്ക: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി 186 ഓളം രാജ്യങ്ങളെ വിഴുങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ആഫ്രിക്കയിലും പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ് ഈ കൊലയാളി വൈറസ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍ 46 ലും ഇതിനോടകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

എബോള പോലെയുള്ള ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന ആഫ്രിക്കയില്‍ പുതിയ രോഗം കൂടിയെത്തിയാല്‍ സ്ഥിതി ഭയാനകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ അന്റോണിയ ഗുട്ടറസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ നാലായിരത്തില്‍പരം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 117 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബുര്‍കിന ഫസോയിലാണ് ആഫ്രിക്കയില്‍ ആദ്യമായി ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഉഗാണ്ട, എരിത്രിയ, അംഗോള എന്നീ രാജ്യങ്ങളിലാണ് അവസാനം രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ഇവിടത്തെ വലിയൊരു ശതമാനം ജനങ്ങള്‍ക്കും ഒരു രീതിയിലുള്ള ചികിത്സാ സൗകര്യങ്ങളും ലഭിക്കുന്നില്ല . മലേറിയയും അതിസാരവും പോലും മരണത്തിന് കാരണമാകുന്ന ഈ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചാല്‍ സ്ഥിതി അതീവ രൂക്ഷമാകുമെന്ന് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്.

ആഫ്രിക്കയില്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബുര്‍ക്കിനോഫാസയിലാണ്.

കെനിയയിലടക്കം രോഗബാധ ഉണ്ടായതോടെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് രോഗം എത്തുന്ന ദിവസം ഭയന്ന് കഴിയുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ അടക്കം പ്രവത്തകര്‍. രണ്ട് ലക്ഷത്തോളം പേര്‍ താമസിക്കുന്ന രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകളാണ് രാജ്യത്തുള്ളത്. ആളുകള്‍ ഒരുമിച്ച് ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ക്യാമ്പുകളില്‍ രണ്ട് മാസക്കാലത്തേക്കുള്ള റേഷന്‍ ഒരുമിച്ച് നല്‍കുന്നതടക്കം നടപടികള്‍ തുടങ്ങി കഴിഞ്ഞു.

ആയിരം കേസുകള്‍ മറികടന്ന ദക്ഷിണാഫ്രിക്കയില്‍ലോക്ക് ലോക്ക് ഡൗണ്‍ ഉറപ്പാക്കാന്‍ സൈന്യത്തെ ഇറക്കിയിക്കുകയാണ്. മാര്‍ച്ച് 28നാണ് ഇവിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും വെന്റിലേറ്ററും അടക്കം അവശ്യ സാധനങ്ങള്‍ക്കെല്ലാം ആഫ്രിക്കയില്‍ ക്ഷാമമാണ്. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ യുവാക്കളടക്കം ലക്ഷങ്ങള്‍ ഇവിടെ മരിച്ചുവീഴുമെന്ന് സെക്രട്ടറി ജനറല്‍ തന്നെ ആന്റോണിയ ഗുട്ടാറസ് പറയുന്നു.