മാര്‍ പൗവ്വത്തിലും മാര്‍ പെരുന്തോട്ടവും തമ്മില്‍ “ജഗട ജഗട”

പെരുന്തോട്ടം പിതാവിന്റെ ഇടതു പ്രേമത്തിന്റെ അണിയറ കഥ എന്ത് ?

ബിഷപ്പാകാൻ വേണ്ടി ചങ്ങനാശേരിയിൽ നടക്കുന്നത് രാഷ്ട്രിയക്കാരെ പോലും നാണിപ്പിക്കുന്ന നാടകങ്ങൾ

ഒരേ അരമനയില്‍ താമസിച്ചിട്ടും രണ്ടുപേരും തമ്മില്‍ മിണ്ടാട്ടമില്ല 

വൈദികരും ചേരിതിരിഞ്ഞ് ഇരുപക്ഷത്തുമായി നില്‍ക്കുന്നു 

-എബി ജോണ്‍-

ചങ്ങനാശേരി: എല്ലാക്കാലത്തും യു.ഡി.എഫുമായി വിശേഷിച്ച് കോൺഗ്രസ്, കേരളാ കോൺഗ്രസ് പാർട്ടികളുമായി നല്ല ബന്ധത്തിലായിരുന്നു ചങ്ങനാശേരി അതിരുപത. ഇതിന്റെ പ്രധാന കാരണം ജോസഫ് പൗവ്വത്തിൽ എന്ന ബിഷപ്പു തന്നെയായിരുന്നു. രൂപത ഭരണത്തിൽ നിന്ന് വിട്ട ശേഷം പൗവ്വത്തിൽ തന്റെ ഇടപ്പെടൽ തുടർന്നു വന്നിരുന്നു. ഇതോടെ സഭയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച എല്ലാ പ്രതികരണവും മാർ പൗവത്തിൽ നടത്തിയിരുന്നു.

ഇതോടെ അതിരുപതാദ്ധ്യക്ഷനായിട്ടും തന്റെ റോൾ എന്തെന്ന സംശയത്തിലായി. പെരുന്തോട്ടം. തന്റെ വാക്കി നോ പ്രവർത്തിക്കൊ അംഗീകാരം കിട്ടാതായതോടെ പെരുന്തോട്ടം നിരാശയിലായി. പതുക്കെ ഇത് മെത്രാൻമാരുടെ ശീതസമരത്തിലേക്ക് നയിച്ചു. ഒരു കെട്ടിടത്തിൽ താമസിച്ചിട്ടും ഇരുവരും തമ്മിൽ സംസാരിക്കാറ് പോലുമില്ല. പൗവ്വത്തിൽ പറയുന്നതിന്റെ വിപരീതമായി പെരുന്തോട്ടത്തിന്റെ നിലപാടുകൾ. ഇത് ക്രമേണ ബിഷപ്പിനെ ഇടതു പാളയത്തിലെത്തിച്ചു. കാഞ്ഞിരപ്പള്ളി മെത്രാനും ഇതിൽ നല്ല പങ്ക് വഹിച്ചു.

മുൻഗാമിയായ പൗവ്വത്തിലിനെ കുത്തിനോവിക്കാൻ കിട്ടിയ ഒരവസരവും പെരുന്തോട്ടം വിട്ടു കളഞ്ഞില്ല. പൗവത്തിലിന്റെ ശിഷ്യനും ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ കടുത്ത വിമർശകനും സീനിയർ വൈദികനുമായ മാണി പുതിയിടത്തെ തിരുവനന്തപുരത്തേക്ക് മാറ്റി. ഇതു വഴി പല നേട്ടങ്ങളും ഉണ്ടായി. തിരുവനന്തപുരം പി.എം.ജി.യിലുള്ള ലൂർദ് പള്ളി കേന്ദ്രമാക്കി ചങ്ങനാശേരി അതിരൂപതക്ക് ഒരു വികാരി ജനറാൾ പദവി ഉണ്ട്. ഡോ. ജോൺ വി.തടത്തിലായിരുന്നു ആ പദവിയിൽ അവിടെയുണ്ടായിരുന്നത്. എന്നാൽ തടത്തിൽ സഹായമെത്രാ നെപോലെ അഭിനയിച്ചു തുടങ്ങിയതോടെ പെരുന്തോട്ടവും മറ്റൊരു വികാരി ജനറാളായ പാലക്കലച്ചനും പകച്ചു പോയി.

കൈവിട്ടു പോയ ഇടം തിരികെ പിടിക്കാൻ സീനിയർ വൈദികനായ മാണി പുതിയിടത്തെ അങ്ങോട്ടയച്ചു. ഈ മാറ്റത്തിലൂടെ തടത്തിലിനെ ഒതുക്കാനും , പുതിയിടത്തെ അരമനയുടെ പരിസരത്തു നിന്നു മാറ്റാനും മാത്രമല്ല , വിരമിക്കലിനടുത്ത മാണി പുതിയിടം ഒരിക്കലും മെത്രാൻ സ്ഥാനാരത്ഥി ആവില്ലന്ന് ഉറപ്പാക്കാനും പെരുന്തോട്ടത്തിനും പാലക്കനും കഴിഞ്ഞു.

ഇതിനിടെ പെരുന്തോട്ടവും പൗവ്വത്തിലും തമ്മിലുള്ള ശീതസമരം മൂർധന്യത്തിലെത്തി. ചങ്ങനാശേര അതിരൂപതയുടെ മുഴുവൻ പരിപാടിക്കും സി.പി എം.കാരെ വിളിക്കാൻ തുടങ്ങി. ആരോഗ്യ വകുപ്പ് കരിമ്പട്ടികയിൽ ഉൾപെടുത്തിയ ചങ്ങനാശ്ശേരി അതിരൂപതയുടെ ചെത്തിപ്പുഴ ആശുപത്രി യുടെ ചടങ്ങിൽ വിശിഷ്ടാതിതിയായത് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ആയിരുന്നു.

ഏറ്റവും ഒടുവിൽ ചങ്ങനാശേരി പാറേൽ പള്ളിയുടെ മുറ്റത്ത് നടക്കുന്ന ചങ്ങനാശ്ശേര് അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയായ ചാ സിന്റെ കാർഷിക മേളക്ക് പിണറായി വിജയനെ ക്ഷണിച്ചു കൊണ്ട് പെരുന്തോട്ടം മെത്രാപ്പോലീത്ത കത്തയച്ചതാണ് ചങ്ങനാശ്ശേരിയിലെ പുതിയ കലാപവിഷയം.ചാസിന്റെ പരിപാടിക്ക് മെത്രാപോലിത്ത എന്തിന് കത്തയക്കണമെന്ന ചോദ്യമാണ് മറുവിഭാഗക്കാരുടെ ചോദ്യം. പെരുന്തോട്ടത്തിനെതിരായ നീക്കങ്ങൾക്കെല്ലാം പിന്നിൽ പൗവത്തിലാണെന്നത് ചങ്ങനാശേരിയിലെങ്ങും പാട്ടായി കഴിഞ്ഞു