സ്വന്തം അക്കൗണ്ടിൽ നിന്നും പണം പിന്‍വലിക്കുന്നതിനും നികുതി നല്‍കേണ്ടിവരുമോ?

ഇനി ബാങ്കിൽ നിന്ന് നിശ്ചിത പരിധിയിൽ കൂടുതൽ തുക പിൻവലിക്കുന്നതിന്  ഒരു തുക നികുതിയായി സർക്കാരിന് നൽകേണ്ടി വരുമോ .സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവ‌ർ ആശങ്കയോടെ  തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയാം .ഫെബ്രുവരി വരെ കാത്തിരിക്കണം എന്നു മാത്രം .
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും  നികുതി വരുമാനം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരു നികുതി  ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്  . കാഷ് ടാക്‌സ് എന്നപേരിലാണ് ഈ നികുതി അറിയപ്പെടുക . കാഷ് ടാക്‌സിൻ്റെ  ഗുണങ്ങളും ദോഷങ്ങളും സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായോക്കാം എന്നാണ്  ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്  . ബജറ്റ് നിർദ്ദേശമാണിത്   പ്രാബല്യത്തിലായാല്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നിശ്ചിത തുകയ്ക്ക് .മുകളില്‍ പിന്‍വലിക്കുന്നതിന് നികുതി നല്‍കേണ്ടിവരും.  നേരത്തെ യുപിഎ സര്‍ക്കാര്‍ കാഷ് ടാക്സ് ഏർപ്പെടുത്തുന്ന കാര്യം  ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെയ്ക്കുകയായിരുന്നു.