ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്

ഒടുവില്‍ സര്‍ക്കാര്‍ അനങ്ങിത്തുടങ്ങി ലക്ഷ്മിനായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു 

ആദിവാസികള്‍ മിച്ചഭൂമി പിടിച്ചെടുക്കാന്‍ ലോ അക്കാദമിയിലേക്ക് വരുന്നു 

വി.എസ് വീണ്ടും ലോ അക്കാദമിക്കെതിരെ, കുട്ടികളുടെ സമരം വിദ്യാര്‍ത്ഥി പ്രശ്നം മാത്രമല്ല, പൊതുപ്രശ്നമാണെന്നും വി.എസ്, അധിക ഭൂമി പിടിച്ചെടുക്കണം

വിദ്യാര്‍ത്ഥികളെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ ആക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജുവിനാണ് അന്വേഷണ ചുമതല. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ സെല്‍വം കണ്ണന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഇതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജാതിപീഡനം നടക്കുന്നുവെന്ന്കാട്ടി പോലീസിന് നല്‍കിയിരുന്നത്. ഇതില്‍ കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. നൂറോളം കുട്ടികളാണ് പരാതി നല്‍കിയത്. എസ് സി – എസ് ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റടക്കം പ്രിന്‍സിപ്പല്‍ തടഞ്ഞുവയ്ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കൊണ്ട്, പ്രിന്‍സിപ്പല്‍ സ്വന്തം ഹോട്ടലിലെ ജോലി ചെയ്യിക്കുന്നതായും പരാതിയുണ്ട്.

ജാനുവിനെ മുന്‍നിര്‍ത്തി അക്കാദമി ഭൂമിയില്‍ ഭൂസംരത്തിനൊരുങ്ങി ബിജെപി

ആദിവാസി നേതാവ് സി.കെ.ജാനുവിനെ മുന്‍ നിര്‍ത്തി അക്കാദമി ഭൂമിയില്‍ ഭൂസമരത്തിന് ബിജെപി ഒരുങ്ങുന്നു. സര്‍ക്കാര്‍ ഭൂമി അനധികൃതമായാണ് ലക്ഷമി നായരും കൂട്ടരും കൈവശം വച്ചിരിക്കുന്നത്. ഈ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാകും സമരം. ആദിവാസികളെ ഇറക്കി അക്കാദമി ഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്താനാണ് ആര്‍എസ്എസും ബിജെപിയും നീക്കം നടത്തുന്നത്.