ഫിഫ റാങ്കിംഗ്: ഇന്ത്യ 100-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. 21 വര്‍ഷത്തിനുശേഷം ഇന്ത്യ ആദ്യമായി 100-ാം സ്ഥാനത്തെത്തി.

കഴിഞ്ഞ മാസം 101-ാം റാങ്കിലായിരുന്നു ഇന്ത്യ. സൗഹൃദ മത്സരങ്ങളില്‍ കംബോഡിയയെ കീഴക്കിയതും ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മാറിനെ പരജയപ്പെടുത്തിയതും ഫിഫ റാങ്കിംഗില്‍ ഇന്ത്യയുടെ മുന്നേറ്റതിന് കാരണമായി.

1996 ഫെബ്രുവരിയില്‍ 94-ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറില്‍ 99-ാം സ്ഥാനത്തും ഒക്ടോബറില്‍ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിട്ടുണ്ട്. 2015 മാര്‍ച്ചില്‍ ഇന്ത്യ 173 റാങ്കിലായിരുന്നു.