വിദ്യാര്‍ത്ഥികളുമായി പോയ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് പേര്‍ മരിച്ചു. ഏഴുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരീക്ഷയെഴുതാന്‍ പോവുകയായിരുന്നു.

മറ്റ് അഞ്ചുപേരും ഗുരുതരാവസ്ഥയിലാണ്. ഇവരെ ഡല്‍ഹിയിലെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട് ഓഫ് പ്രഫഷണല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.  രാവിലെ എട്ടുമണിയോടെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം.

വിദ്യാര്‍ഥികളിലൊരാള്‍ ഓടിച്ചിരുന്ന കാറിന് വേഗത കൂടുതലായിരുന്നുവെന്നും സ്‌കിഡ് ചെയ്ത കാര്‍ ഡിവൈഡറില്‍ തട്ടി ഫ്‌ളൈ ഓവറിന് താഴോട്ട് തലകീഴായി പതിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.