കൊച്ചി: നടന് കുഞ്ചാക്കോ ബോബനില്‍ നിന്ന് ബിസിനസ് ആവശ്യത്തിന് വാങ്ങിയ 25 ലക്ഷം രൂപ കൊടുക്കാതെ മുങ്ങിനടന്നയാള്‍ പിടിയില്‍. കട്ടപ്പന കഞ്ചിയാര്‍ സ്വദേശി പി.ജെ വര്‍ഗീസാണ് (46) അറസ്റ്റിലായത്. പ്രതിയെ കടവന്ത്ര പൊലീസ് കോടതിയില്‍ ഹാജരാക്കി. നാല് മാസം മുമ്പാണ് സംഭവവുമായി ബന്ധപ്പെട്ട് ചാക്കോച്ചന് പരാതി നല്‍കിയത്. എറണാകുളം പുത്തന്‍കുരിശില്‍ കുഞ്ചാക്കോബോബനുമായി ചേര്‍ന്ന് സ്ഥലം വാങ്ങാമെന്ന് പറഞ്ഞാണ് പ്രതി 25 ലക്ഷം വാങ്ങിയത്. എന്നാല്‍ ഇടപാട് നടന്നുമില്ല, വാങ്ങിയ പണം മടക്കി നല്കിയുമില്ല. പണം പലതവണ ആവശ്യപ്പെട്ടെങ്കിലും വര്‍ഗീസ് ഒഴിഞ്ഞുമാറി.













































