ഷാരൂഖ് ഖാന്~ജൂഹി ചൌള ജോഡി ഒരു കാലത്ത് ഹിറ്റായിരുന്നു. ഡ്യൂപ്ളിക്കേറ്റ്, യെസ് ബോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു. ഡ്യൂപ്ളിക്കേറ്റ് ചിത്രത്തിന്‍െറ ഷൂട്ടിങ് സമയത്താണ് ഇവരുടെ സൌഹൃദം കൂടുതല്‍ ആഴത്തിലുളളതായി മാറിയത്. അതിന്റെ കാരണവും ജൂഹി ചൌള തന്നെ വെളിപ്പെടുത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്ത ിലായിരുന്നു ആ വെളിപ്പെടുത്തല്‍.
ഡ്യൂപ്ളിക്കേറ്റിന്െറ ഷൂട്ടിംഗ് പ്രാഗിലായിരുന്നു ഷൂട്ടിങ്. അമ്മയും കൂടെ ഉണ്ടായിരുന്നു. അടുത്തദിവവസം കരണ്‍ ജോഹറിന്റെ പിറന്നാളാണ് . കരണിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഞാനും അമ്മയും കൂടി പോയി. സമ്മാനം വാങ്ങി തിരികെയെത്തി. പിറ്റേദിവസം ദിവസം രാവിലെ ഞാന്‍ ഷൂട്ടിംഗിനു പോകുന്നതിനു മുന്‍പായി അമ്മ നടക്കാന്‍ പോയി. പിന്നെ തിരിച്ചുവന്നില്ള. അമ്മയ്ക്ക് അപകടമുണ്ടായി. അമ്മയുടെ മൃതശരീരം ശവപ്പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. ഇതെന്നെ ശരിക്കും തകര്‍ത്തു. ഈ സമയത്ത് എന്നെ ആശ്വസിപ്പിച്ചത് ഷാരൂഖ് ആണ്. മാതാപിതാക്കള്‍ നഷ്ടപ്പെടുന്പോഴുളള വേദന ഷാരൂഖിന് നന്നായി അറിയാം. കാരണം ഷാരൂഖിന്റെ മാതാപിതാക്കള്‍ നേരത്തെ അദ്ദേഹത്തെ വിട്ടുപോയിരുന്നു.
ജീവിതത്തിലേക്ക് തിരികെ വരാനുളള ഒരേയൊരു മാര്‍ഗം നമ്മുടെ ജോലിയില്‍ ശ്രദ്ധിക്കുക എന്നതാണെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ വീണ്ടും ഞാന്‍ സിനിമയിലേക്ക് മടങ്ങി. സെറ്റില്‍ ഷാരൂഖ് എപ്പോഴും എന്നെ ചിരിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. എല്ലാം വെറും ദുഃസ്വപ്നങ്ങള്‍ മാത്രമാണെന്ന് കരുതാന്‍ ഷാരൂഖ് എന്നോട് പറഞ്ഞു. അതിനാല്‍തന്നെ ഷാരൂഖ് എനിക്ക് വളരെ സ്പെഷലാണ് ~ജൂഹി പറഞ്ഞുനിര്‍ത്തുന്നു.