ജയസൂര്യ വെള്ളമടി തുടങ്ങിയത് ഒന്‍പതാം ക്ലാസില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജയസൂര്യ ആദ്യമായി മദ്യപിക്കുന്നത്. ഒരു സുഹൃത്തിന്റെ പെങ്ങടെ കല്യാണത്തിന് പോയതായിരുന്നു. തലേന്ന് രാത്രി ജയസൂര്യ അടിച്ച് വീലായി. എന്നിട്ട് കൂട്ടുകാരന്റെ അച്ഛനോട് തീപ്പെട്ടി ചോദിച്ചു. പിറ്റേന്ന് രാവിലെ എണീറ്റത് ആ വീടിന്റെ ടെറസില്‍ നിന്നാണ്. കൂട്ടുകാരന്‍ ചോദിച്ചു, നീ ഇന്നലെ എന്നാ പണിയാ കാണിച്ചത്. അച്ഛനോടാണോ തീ പെട്ടി ചോദിക്കുന്നത്. അതോടെ ഭയങ്കര നിരാശനായി.

ഒമ്പതില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിഗരറ്റ് വലിക്കുന്നതും. സിഗരറ്റ് വലിച്ചാല്‍ ശബ്ദത്തിന്റെ ബാസ് കൂടുമെന്ന് ആരോ പറഞ്ഞു. രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി വലിച്ചു. നാലാം ദിവസം ഉള്ള ശബ്ദം കൂടി പോയി. പിന്നൊരു ദിവസം രണ്ട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയിരുന്ന് കഥപറയുകയാണ്. അപ്പോ താരം ഒരാള്‍ക്ക് സിഗരറ്റ് കൊടുത്തു. അവന് വേണ്ടെന്ന് പറഞ്ഞു. അതോടെ താരം അതെടുത്ത് ചുണ്ടത്ത് വച്ച്. അപ്പോഴവന്‍ പറഞ്ഞു, ടാ നീ വലിക്കുന്നത് കാണാന്‍ നല്ല രസമാണെന്ന്. അന്നത്തോടെ വലിയും നിര്‍ത്തി.

മമ്മുക്ക അടുത്തിടെ പറഞ്ഞിരുന്നു പണ്ട് ദിവസോം നൂറ് സിഗരറ്റ് വലിച്ചിരുന്നെന്ന്. സംഗതി ശരിയാണ്. 100 സിഗരറ്റ് വലിക്കുന്ന സംവിധായകരെ എനിക്കറിയാം. സിനിമാക്കാരുടെ മനസിലെ ചിന്തകളും സമ്മര്‍ദ്ദങ്ങളും കാരണമാണ് സിഗരറ്റ് വലിച്ച് തള്ളുന്നത്. രാവിലെ തീ കൊളുത്തിക്കഴിഞ്ഞാല്‍ ഇങ്ങിനെ പുകഞ്ഞുകൊണ്ടേയിരിക്കും. സിഗരറ്റ് തീരുന്നത് ആരും അറിയില്ല. വലിക്കുന്നവര്‍ പോലും.