നടനും സംവിധായകനുമായ വേലു പ്രഭാകരൻ വിവാഹിതനായി. 30 കാരിയായ നടി ഷേർലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. തന്റെ പുതിയ ചിത്രം ‘ഒരു ഇയക്കുണറിൻ കഥൈ ഡയറി’ എന്ന സിനിമയുടെ പ്രിമിയർ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക് ലാൻഡേൺ തിയേറ്ററിൽ വച്ചായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് മുന്നിൽവച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചെയ്തു.

2009 ൽ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതൽ കഥൈ’ ചിത്രത്തിലെ നായികയാണ് ഷേർലി. കഴിഞ്ഞ 15 വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. വിവാദ ചിത്രങ്ങളെടുത്ത് വാർത്തകളിലിടം നേടിയ സംവിധായകനാണ് വേലു പ്രഭാകരൻ.
 
            


























 
				























