കള്ളനോട്ടടി:കൂടുതല്‍ ബിജെപി നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത

ശ്രീനാരായണപുരം അഞ്ചാം പരത്തിയില്‍ കള്ളനോട്ട് കേസിലെ പ്രതി ബിജെപി നേതാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രി ഏഴരക്ക് പ്രതിയുമായി പോലീസ് പ്രിന്റര്‍ വാങ്ങിയ തെക്കെ നടയിലെ എസ്‌കോര്‍ട്ട് എന്ന സ്ഥാപനത്തിലെത്തിച്ചും പേപ്പര്‍ വാങ്ങിയ നഗരസഭ ബസ്റ്റാന്റിലെ അമല പേപ്പര്‍മാര്‍ട്ട് എന്ന സ്ഥാപനത്തിലെത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പേപ്പര്‍ മാര്‍ട്ട് അടച്ചതിനാല്‍ പ്രതിയുമായി പോലീസ് തിരിച്ച് പോയി.

കള്ളനോട്ട് കേസിലെ പ്രതി ബിജെപി നേതാവ് രാകേഷിനെ പോലീസ് ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇന്നലെ മുതല്‍ പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി എസ് അമ്മിണികുട്ടന്റെ അപേക്ഷയിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ പത്തിനാണ് പ്രതി എസ്‌കോര്‍ട്ടില്‍ നിന്ന് പ്രിന്റര്‍ വാങ്ങിയതെന്ന് മൊഴി നല്‍കി.എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. പ്രതി നേരത്തെ തന്നെ നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നതായാണ് പോലീസിന് ലഭിച്ച സൂചന.

കേസിലെ കൂട്ടുപ്രതിയും രാകേഷിന്റെ സഹോദരന്‍ കൈപ്പമംഗലം നിയോജക മണ്ഡലം ബി ജെ പി നേതാവ് രാജീവിനെ ക്കുറിച്ച് പോലീസിന് ഇത് വരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. രാജീവിനെ തേടി പോലീസ് ഇയാളെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ബിജെപി യുടെ ഉന്നതതല ബസങ്ങള്‍ തള്ളിക്കളയാനാകില്ല എന്നാണ് പോലീസ് പറയുന്നത്.പ്രതികള്‍ ബി ജെ പി നേതാക്കളുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നവരാണെന്നത് അന്വേഷണം ആ വഴിയിലേക്കും തിരിച്ച് വിടും. രാജീവ് ഉന്നത ബിജെപി നേതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേസില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത. കഴിഞ്ഞ ദിവസം ശ്രീ നാരായണപുരം അഞ്ചാം പരത്തിയിലെ ബിജെപി നിയോജക മണ്ഡലം നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും സാമഗ്രികളും പിടിച്ചതിന് പിന്നാലെ കൈപ്പമംഗലത്തെ നേതാവ് മാസങ്ങള്‍ക്ക് മുമ്പ് കള്ളനോട്ടുമായി റെഡിമെയ്ഡ് കടയിലെത്തിയിരുന്നതായി ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് 2000 നോട്ട് പുറത്തിറങ്ങിയ ഉടനെയാണ് കടയില്‍ കള്ളനോട്ടുമായെത്തിയത്.

കടയില്‍ നിന്ന് വസ്ത്രം വാങ്ങി 2000 രൂപയുടെ നോട്ട് കൊടുക്കുകയായിരുന്നുവത്രെ. നോട്ടില്‍ ജീവനക്കാരി സംശയം പ്രകടിപ്പിച്ചതോടെ യുവതിയോട് നല്ല നോട്ടാണ് എന്ന് തര്‍ക്കിച്ചു. തുടര്‍ന്ന് യുവതി സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവറെ കൊണ്ട് നോട്ട് പരിശോധിപ്പിച്ചു. കള്ളനോട്ടാണെന്ന് ഡ്രൈവറും ഉറപ്പ് പറഞ്ഞതോടെ നേതാവ് സ്ഥലം വിട്ടു. ആമണ്ടൂരിലും സമാന സംഭവമുണ്ടായതായി മറ്റൊരു വ്യാപാര സ്ഥാപനത്തിലെ സ്ത്രീയും വെളിപ്പെടുത്തി. ബിജെപി പ്രവര്‍ത്തകനും പലിശ ഇടപാടുകാരനുമായ മറ്റൊരുത്തന്‍ 500 രൂപയുടെ കള്ളനോട്ടുമായി സാധനം വാങ്ങുന്നതിന് സമീപിച്ചിരുന്നു