ഭൂട്ടാനിൽ അവധി ആഘോഷിക്കുന്ന മോഹൻലാൽ

തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി മോഹൻലാൽ ഒരാഴ്ച ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാരിയർ നായികയാകുന്ന ‘ഒടിയ’ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്.

ഭൂട്ടാനിൽ നിന്നും അവധി ആഘോഷം കഴിഞ്ഞു ഒടിയന്റെ ചിത്രീകരണത്തിനായി മോഹൻലാൽ വാരണാസിയിൽ എത്തും . ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് .
ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ്.
സാബു സിറിളാണ് കല സംവിധാനം .,പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഒടിയനെയും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം.