അരവിന്ദ് സ്വാമിയുടെ ഭാര്യയാകാന്‍ മനസില്ലെന്ന് തൃഷ

ചെന്നൈ: അരവിന്ദ് സ്വാമിയുടെ ഭാര്യയായി അഭിനയിക്കാന്‍ കഴിയില്ലെന്ന് തൃഷ. ചതുരംഗവേട്ട ടു എന്ന ചിത്രത്തില്‍ നായികയാവാന്‍ താരം കരാറൊപ്പിട്ട ശേഷമാണ് പിന്‍വാങ്ങിയത്. അരവിന്ദസ്വാമിയെ പോലെ ലോ പ്രൊഫൈലിലുള്ള ഒരാളുടെ നായിക, അതും ഭാര്യയായി അഭിനയിച്ചാല്‍ തന്റെ ഇമേജിനെ ബാധിക്കും എന്ന് കരുതിയാണ് തൃഷ മാറിയതെന്ന് തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോഷൂട്ട് വരെ നടത്തിയ ശേഷം തൃഷ പിന്‍മാറിയത് അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അരവിന്ദ് സ്വാമി തയ്യാറായില്ല. കമലാഹാസന്‍, വിജയ്, വിക്രം, ധനുഷ്, ചിമ്പു തുടങ്ങിയവരുടെ നായികയായി തിളങ്ങിയ തനിക്ക് ഇനി രജനികാന്തിന്റെ നായികയായി അഭിനയിക്കണം എന്നതാണ് ഏറ്റവും വലിയ മോഹം. അരവിന്ദസ്വാമി ഒരുകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ റൊമാന്റിക് ഹീറോ ആയിരുന്നു.
രണ്ടാം വരവില്‍ വില്ലനായാണ് അരവിന്ദ് സ്വാമി എത്തിയത്. തനി ഒരു വനിലൂടെ. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അതിന് ശേഷം നിരവധി ഓഫറുകള്‍ വന്നെങ്കിലും നല്ല തിരക്കഥയില്ലാത്തതിനാല്‍ അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. അപ്പോഴാണ് പഴയ സംവിധായകനും കോമഡി നടനുമായ മനോബാല ചതുരംഗ വേട്ടയുടെ കഥയുമായി ചെന്നത്. ചതുരംഘവേട്ടയുടെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. സലിം എന്ന ചിത്രം ഒരുക്കിയ നിര്‍മര്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങള്‍ അഭിനയിച്ച ചതുരംഘവേട്ട കേരളത്തില്‍ അന്‍പത് ദിവസത്തോളം പ്രദര്‍ശിപ്പിച്ചിരുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ ബുദ്ധിപൂര്‍വം മനുഷ്യന്‍ നീക്കുന്ന കരുക്കളാണ് ചിത്രത്തില്‍ കാണിച്ചത്.