മഞ്ജു വാര്യർ പിണറായിയെ പഠിപ്പിച്ച പാഠം സർക്കാർ ഉത്തരവാകും

മുഖ്യമന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ പ്രാസംഗികരായി എത്തുന്നവർ കൃത്യസമയം പാലിക്കണമെന്നും അതിന് സാധിക്കാത്തവരെ അത്തരം പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നും സർക്കാർ ഉത്തരവ് ഇറങ്ങും.

മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും വിഭിന്ന നാണ് പിണറായി. അദ്ദേഹം പരിപാടികളിൽ കൃത്യസമയം പാലിക്കാറുണ്ട്. എന്നാൽ മഞ്ജു വാര്യർക്കു വേണ്ടി മുഖ്യമന്ത്രി മുക്കാൽ മണിക്കൂർ കാത്തിരുന്ന പശ്ചാത്തലത്തിലാണ് പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കാൻ ആലോചിക്കുന്നത്.

ഏതാനും ആഴ്ചകൾക്കു മുമ്പ് എറണാകുളം ജില്ലാ പോലീസ് സംഘടിപ്പിച്ച സർക്കാർ പരിപാടിയിൽ എ.ഡി.ജി.പി.സന്ധ്യ ഇതേ മട്ടിൽ താമസിച്ചിരുന്നു. അന്ന് ഉദ്ഘാടനം പൂർണ്ണമാക്കാതെ  മുഖ്യമന്ത്രി വേദി വിട്ടിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് ഹരിത കേരളം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മഞ്ജുവാര്യരെ കാത്ത് മുക്കാൽ മണിക്കൂർ ഇരുന്നത്. പിണറായിയുടെ ക്ഷമ പരീക്ഷിക്കുന്ന ഇടപാട്ടായിരുന്നു ഇത്. തനിക്ക് വേറെയും ജോലികൾ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് ഉറക്കെ പറയേണ്ടി വന്നു.

താമസിച്ചെത്തിയ താരത്തോട് മുഖ്യമന്ത്രി സംസാരിക്കാതെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. പനിയായിട്ടും താൻ കൃത്യസമയത്ത് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ജു വാര്യർക്ക് പരിപാടിയിൽ കൃത്യസമയത്ത് പങ്കെടുക്കാൻ കഴിയാത്ത തരത്തിൽ അസൗകര്യം ഉണ്ടായി കാണുമെന്ന് കുത്താനും മുഖ്യമന്ത്രി മറന്നില്ല.എന്നാൽ തടർന്ന് സംസാരിച്ച മഞ്ജു തനിക്ക് അസൗകര്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുകയും ചെയ്തു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ എന്തിനാണ് താരങ്ങളെ പങ്കെടുപ്പിക്കുന്നതെന്ന് ആർക്കും മനസിലാകുന്നില്ല. കൊച്ചിയിലെ ചടങ്ങ് അലങ്കോലമായതിനു പിന്നിൽ ചലച്ചിത്ര താരം ഷീലയെ തിരുകി കയറ്റാനുള്ള ശ്രമങ്ങളായി രുന്നു. .തിരുവനന്തപുരത്ത് മഞ്ജു വാര്യരാണ് ശനിദശക്ക് കാരണമായത്. ഇത്തരം താമസം അനാദരവാണെന്ന് മാത്രമല്ല പ്രോട്ടോക്കോൾ ലംഘനവുമാണ്.

മുഖ്യമന്ത്രി വരുന്നു എന്നു കേൾക്കുമ്പോൾ ചടങ്ങിൽ താമസിച്ചെത്താനാണ് താരങ്ങൾക്ക് താത്പര്യം. കാരണം മന്ത്രിമാർ സാധാരണ താമസിച്ചാണല്ലോ ചടങ്ങുകൾക്ക് വരാറുള്ളത്.താരങ്ങൾ ജാഗ്രതൈ, നിങ്ങൾക്ക് പിണറായിയെ അറിയില്ല.