പ്രിയങ്കാ ചോപ്രയുടെ 40 ദിവസത്തിന് 100 കോടി

ചെന്നൈ:ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കങ്കണ റണാവത്താണ്. 11 കോടി. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രിയങ്കാ ചോപ്രയാണ് മുന്നില്‍. 24 പരസ്യചിത്രങ്ങള്‍ക്ക് 40 ദിവസത്തെ ഡേറ്റാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. 100 കോടിയാണ് ഇതിന്റെ പ്രതിഫലം. ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചതോടെയാണ് പ്രിയങ്കയുടെ ഡിമാന്‍ഡ് കൂടിയത്. താമസിക്കാതെ താരം ബോണ്ട് ചിത്രത്തിലെ നായികയായേക്കും. അങ്ങനെയെങ്കില്‍ അന്താരാഷ്ട്ര പരസ്യമാര്‍ക്കറ്റില്‍ താരത്തിന്റെ മൂല്യം കൂടും.

കരീനാ കപൂര്‍ 10 കോടിയാണ് സിനിമയ്ക്ക് വാങ്ങുന്നത്. മലബാര്‍ ഗോല്‍ഡ് ഉള്‍പ്പെടെ പല ബ്രാന്‍ഡുകളുടെയും അംബാസിഡറാണ് കരീന. പ്രിയങ്ക പക്ഷെ, സിനിമകള്‍ക്ക് ഒന്‍പത് കോടിയാണ് വാങ്ങുന്നത്. പ്രിയങ്ക ബ്രാന്‍ഡ് അംബാസിഡറല്ലെങ്കിലും മിക്ക ഉല്‍പന്നങ്ങളുടെയും പരസ്യചിത്രങ്ഹളില്‍ തിളങ്ങുന്നത് താരമാണ്. ദീപികാ പാദൂക്കോണും പരസ്യ ചിത്രങ്ങളില്‍ പിന്നിലല്ല. സിനിമയ്ക്ക് 9 കോടിയാണ് ദീപികയും വാങ്ങുന്നത്. എന്നാല്‍ വിന്‍ഡീസലിനൊപ്പം ബോളിവുഡ് ചിത്രത്തില്‍ താരം അഭിനയിക്കുകയാണ്. അതിനാല്‍ പുതിയ പരസ്യ ചിത്രങ്ങളുടെ കരാര്‍ ഒപ്പ് വയ്ക്കുമ്പോള്‍ പ്രതിഫലം കുത്തനെ ഉയരുമെന്ന് ഉറപ്പാണ്.

കത്രീനാകെയ്ഫ് ഏഴ് കോടിയാണ് സിനിമകള്‍ക്ക് വാങ്ങുന്നത്. പരസ്യങ്ങളിലും താരം സജീവമാണ്. അനുഷ്‌കാ ശര്‍മ ആറ് കോടിയും ആലിയാഭട്ട് അഞ്ച് കോടിയും സൊനാക്ഷി സിന്‍ഹ നാല് കോടിയും ആണ് പ്രതിഫലം വാങ്ങുന്നത്. സൊനാക്ഷി പക്ഷെ, പരസ്യങ്ങളില്‍ അപൂര്‍വമായേ അഭിനയിക്കൂ. ആലിയാഭട്ട് പരസ്യചിത്രങ്ങളില്‍ ധാരാളം അഭിനയിക്കുന്നുണ്ട്. ഉഡ്താ പഞ്ചാബും ഡിയര്‍ സിന്തഗിയും ഹിറ്റായതോടെ ആലിയയുടെ പ്രതിഫലം ഉള്‍പ്പെടെ കൂട്ടി.